Naadan Maavukal News
മഞ്ഞതേനി, ആലിക്കുട്ടി, ശെങ്കുട്ടവൻ.... പേരുകൾ കേട്ട് അന്തം വിടണ്ട. ഇത് തൃശൂരിൽ നിന്നു കണ്ടെത്തിയ നാട്ടുമാവുകളിൽ ചിലവ മാത്രം. നാടൻമാവുകൾ എന്ന സോഷ്യൽ കൂട്ടായ്മ ഓരോ ജില്ലയിലും മാവുവേട്ട നടത്തി കണ്ടെത്തിയ നാടൻമാവുകൾ ഇങ്ങനെ എണ്ണൂറോളം വരും. വിവിധ തരം നാടൻമാവുകൾ കണ്ടെത്തുന്ന ഈ കൂട്ടായ്മ, വിത്ത് മുളപ്പിച്ച് ആവശ്യക്കാർക്ക് സൗജന്യമായി കൊടുക്കുകയാണു ചെയ്യുന്നത്....
Mathrubhumi News
നമ്മുടെ നാടിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന മാമ്പഴക്കാലം തിരികെ കൊണ്ടുവരാൻ പ്രയത്നിക്കുകയാണ് ഒരു കൂട്ടമാളുകൾ. നാടൻ മാവുകൾ എന്നറിയപ്പെടുന്ന സാമൂഹ്യമാധ്യമ കൂട്ടായ്മയാണ് കേരളത്തിലുടനീളം നാടൻ മാവിൻ തൈകൾ വച്ചുപിടിപ്പിക്കുന്ന വലിയ യജ്ഞം ഏറ്റെടുത്തിരിക്കുന്നത്.
ഹരിത കേരളം ന്യൂസ്
വീട്ടുവളപ്പിലെ മാവില്‍ ഊഞ്ഞാലിട്ടും, ഇളം കാറ്റില്‍ പൊഴിഞ്ഞു വീഴുന്ന മാങ്ങ പങ്കിട്ടു കഴിച്ചും ചെലവഴിച്ച ബാല്യകാലം ഇന്നും മുതിര്‍ന്ന തലമുറയുടെ മനസിലുണ്ടാകും. മാമ്പഴക്കാലത്ത് മാവിന്റെ താഴെ കളിവീട് നിര്‍മിച്ചു മാങ്ങ താഴെ വീഴുന്നതും കാത്തിരുന്ന ബാല്യകാല സ്മരണകള്‍ കൊച്ചുമക്കളോട് പങ്കുവയ്ക്കുന്നതിനോടൊപ്പം ആ രുചികള്‍ നഷ്ടപ്പെട്ടതിലെ സങ്കടം കൂടി പലരും പറയാറുണ്ടാകും. പറമ്പില്‍ തല ഉയര്‍ത്തി തണലും രുചിയും നല്കിയ മാവുകള്‍ നഗരവത്കരണം വേഗത്തിലായതോടെ കോടാലിക്ക് കീഴങ്ങി. എന്നാല്‍ നാട്ടുമാമ്പഴത്തിന്റെ രുചി മറക്കാത്ത ചിലരുണ്ടായിരുന്നു. അവരുടെ നേതൃത്വത്തില്‍ കേരളത്തിലെ നാടന്‍ മാവുകളെ സംരക്ഷിക്കാനുള്ളൊരു മഹായജ്ഞനം നടന്നു കൊണ്ടിരിക്കുകയാണ്. 1000 നാടന്‍ മാവിനങ്ങളെ കണ്ടെത്തി ഇവയുടെ തൈകള്‍ ജൂലൈയോടെ വിതരണം ചെയ്യാനാണ് നാടന്‍ മാവുകള്‍ എന്ന പേരില്‍ തുടങ്ങിയ ഫെയ്സ്ബുക്ക് ഗ്രൂപ്പ് കൂട്ടായ്മയുടെ ലക്ഷ്യം.Click here to read more